ടോം ക്രൂസ് ചിത്രത്തിന്റെ ഷൂട്ടിങിനിടെ വിമാനം തകർന്നു വീണു; രണ്ടു മരണം

ഹോളിവുഡ് നടൻ ടോം ക്രൂസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ചെറു വിമാനം തകർന്നു വീണ് രണ്ടു പേർ മരിച്ചു. കൊളംബിയ അന്തിയോഖ്യ റീജിയണിലെ സാൻ പെഡ്രോ ഡേലോസ് മിലാഗ്രോസിലാണ് അപകടം നടന്നത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് നിർമിക്കുന്ന ‘മേന’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. പൈലറ്റ് അലൻ ഡി പുർവിനാണ് മരിച്ചവരിൽ ഒരാൾ. ചില ഹോളിവുഡ് സിനിമകളിലും സീരിയലുകളിലും വിമാനം പറത്തുന്ന സീനുകളിൽ പുർവിൻ അഭിനയിച്ചിട്ടുണ്ട്. അമേരിക്കൻ പൈലറ്റിന്റെ വേഷത്തിലാണ് ടോം ക്രൂയിസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് പ്രതിനിധികളോ അണിയറപ്രവർത്തകരോ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here