ബില്ലിനെ ചൊല്ലി തർക്കം; ഹോട്ടൽ ജീവനക്കാരെ അസഭ്യം പറഞ്ഞും മൊബൈൽ തല്ലിത്തകർത്തും പൂജ മിശ്ര; വീഡിയോ വൈറൽ

മുംബൈ: വിവാദ നടിയും റിയാലിറ്റി ഷോ താരവുമായ പൂജാമിശ്ര ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു. ബാഗുമായി ഹോട്ടൽ വിടാനൊരുങ്ങുന്ന നടിയെ ജീവനക്കാർ തടയുന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് പൂജാ ജീവനക്കാരോട് കയർക്കുകയും അവരെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.

പ്രശ്‌നമുണ്ടാക്കുന്നതിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ ജീവനക്കാരെ നടി അസഭ്യം പറയുന്നതും അയാളുടെ മൊബൈൽ തല്ലിത്തകർക്കുന്നതും ചെയ്തു. ഹോട്ടൽ ബില്ലിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ അവസാനിച്ചതെന്നാണ് ഗോസിപ്പ് മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News