പ്രേക്ഷകരെ ത്രസിപ്പിക്കാനൊരുങ്ങി ഭാവന; അസിഫലിയുടെ കൊഹിനൂറിൽ താരത്തിന്റെ ഐറ്റം ഡാൻസ്

അസിഫ് അലി നായകനാകുന്നു ‘കൊഹിനൂർ’ എന്ന ചിത്രത്തിൽ ഭാവന ഐറ്റം ഡാൻസ് ചെയ്യുന്നു. ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് ചടങ്ങിൽ വച്ച് അണിയറ പ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്. നായിക വേഷങ്ങൾ കുറഞ്ഞത് കൊണ്ടാണ് ഭാവന ഐറ്റം ഡാൻസുകളിലേക്ക് പ്രവേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ശ്യാമ പ്രസാദിന്റെ ‘ഇവിടെ’ ആണ് മലയാളത്തിലെ ഭാവനയുടെ അവസാന ചിത്രം.

കൊഹിനൂരിലൂടെ അസിഫ് അലി നിർമ്മാണരംഗത്തിലേക്കും ചുവട് വയ്ക്കുകയാണ്. സുഹൃത്തുക്കളായ സജിൻ ജാഫറിന്റെയും ബ്രിജിഷ് മുഹമ്മദിന്റെയും കൂടെ ചേർന്നാണ് ‘ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷൻ’ന്റെ ബാനറിൽ സിനിമ നിർമ്മിക്കുന്നത്. വിനയ് ഗോവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന കൊഹിനൂറിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്.

ഇന്ദ്രജിത്ത്, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News