ആനന്ദിബെനുമായി തിങ്കളാഴ്ച്ച ചർച്ച; പട്ടേൽ സമുദായക്കാരുടെ മാർച്ച് റദ്ദാക്കി

ദില്ലി: സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായക്കാർ ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന രണ്ടാംഘട്ട മാർച്ച് റദ്ദാക്കി. അകോട്ട എംഎൽഎ സൗരഭ് പട്ടേലിന്റെ മധ്യസ്ഥതയിൽ തിങ്കളാഴ്ച്ച മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലുമായി ഹാർദിക് പട്ടേലിനെ ചർച്ചയ്ക്ക് ക്ഷണിച്ചതിനെ തുടർന്നാണ് പിൻമാറ്റം.

മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷവും വ്യക്തമായ തീരുമാനമായില്ലെങ്കിൽ എന്തുവില കൊടുത്തും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഹാർദിക് വ്യക്തമാക്കി. ഗുജറാത്ത് സർക്കാർ മാർച്ചിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. അമ്പതാനിയിരം പേരെ ഉൾക്കൊള്ളിച്ച് രണ്ടാം ദണ്ഡി മാർച്ച് നടത്തുമെന്ന് ഹാർദിക് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel