കരിയറിലെ അവസാന പോരാട്ടത്തിലും മെയ്‌വെതർ ലോകചാമ്പ്യൻ

ലാസ് വെഗാസ്: കരിയറിലെ അവസാന ബോക്‌സിംഗ് പോരാട്ടത്തിലും ഫ്‌ളോയ്ഡ് മെയ്‌വെതർ തന്നെ ചാമ്പ്യൻ. അമേരിക്കയുടെ ആന്ദ്രേ ബെർട്ടോയെ പരാജയപ്പെടുത്തിയാണ് മെയ്‌വെതർ ലോകജേതാവായത്. ഇതോടെ കരിയറിലെ 49 മത്സരങ്ങളിൽ നിന്ന് 49-ാം വിജയവും ഒപ്പം മുൻ ബോക്‌സിങ് ഇതിഹാസം റോക്കി മർസിയാനോയുടെ 49 വിജയങ്ങളെന്ന റെക്കോർഡും മെയ്‌വെതർ പങ്കിട്ടു. ബെർട്ടോയുടെ കരിയറിൽ 30 വിജയവും മൂന്നു തോൽവിയുമാണുള്ളത്.

മാനി പാക്കിയാവേക്കെതിരായ നൂറ്റാണ്ടിന്റെ പോരാട്ടം നടന്ന എംജിഎം ഗാർഡൻ അരീനയിൽ തന്നെയാണ് ഇത്തവണത്തെ പോരാട്ടവും നടന്നത്. പാക്കിയാവേക്കെതിരായ പോരാട്ടത്തിനു 200 മില്യൺ ഡോളർ വാങ്ങിയെങ്കിൽ ഇന്ന് 32 മില്യൺ ഡോളർ മാത്രമാണ് മെയ്‌വെതറിന് ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here