എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചു; ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും പരാതി

ഭോപ്പാൽ: മധ്യപ്രദേശിൽ എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി. ഭോപ്പാലിലെ ഭൈരാഗഡിലെ ആർമി കന്റോൺമെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. സൈനികന്റെ പേരും വിവരങ്ങളും പോലീസ് പുറത്തു വിട്ടിട്ടില്ല. ആർമിയിലെ സുബേദാറിന്റെ മകളാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടി.

പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ സൈനികൻ ശ്രമിച്ചെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവ സമയത്ത് ഇയാൾ യൂണിഫോമിലായിരുവെന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here