ഈ ആമിറിനെ കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയില്ല; അടിമുടി മാറ്റവുമായി ദംഗലിലെ ആമിറിന്റെ ലുക്ക്

മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകും. പുതിയ ചിത്രമായ ദംഗലിലെ ആമിറിന്റെ ലുക്ക് കണ്ടാല്‍ അത് ഒന്നുകൂടി വ്യക്തമാകും. അവസാന ചിത്രമായ പികെയിലെ ലുക്കില്‍ നിന്ന് അടിമുടി മാറ്റവുമായാണ് ആമിറിന്റെ ലുക്ക് ദംഗലില്‍. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രത്തെയാണ് ആമിര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിന്റെ ഷൂട്ടിംഗ് കഴിയുന്നതോടെ രണ്ടാംഘട്ടത്തിനു വേണ്ടി ആമിര്‍ ഭാരം കുറയ്ക്കും. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന ടാഗ് ഗൗരവമായി കാണുന്ന ആമിര്‍ പക്ഷേ, അടിക്കടി ഭാരം കുറയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും വകവയ്ക്കുന്നില്ല.

റസലിംഗ് താരമായിരുന്ന മഹാവീര്‍ സിംഗ് ഫോഗതിന്റെ ജീവിതകഥയാണ് ദംഗല്‍ പറയുന്നത്. ആമിര്‍ ഖാന്‍ ആണ് ഫോഗത് ആയി വേഷമിടുന്നത്. ഡിസ്‌നി സ്റ്റുഡിയോ ഇന്ത്യ നിര്‍മ്മിക്കുന്ന ചിത്രം സവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ദംഗല്‍ എന്നാല്‍ റസലിംഗ് എന്നാണ് അര്‍ത്ഥം. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ബബിത കുമാരി മഹാവീര്‍ സിംഗിന്റെ മകളാണ്. മക്കളായ ബബിതയെയും ഗീതയെയും റസലിംഗ് പഠിപ്പിച്ചത് ഫോഗതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News