തീരുമാനമായിട്ട് പോയാല്‍ മതിയെന്ന് മന്ത്രി പികെ ജയലക്ഷ്മിയോട് സമരക്കാര്‍; സമരം തീരുംവരെ തുടരാമെന്ന് മന്ത്രി

മൂന്നാര്‍: മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി പികെ ജയലക്ഷ്മിക്ക് നേരെയും സമരക്കാരുടെ പ്രതിഷേധം. സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ട് പോയാല്‍ മതിയെന്ന് സമരക്കാര്‍ പികെ ജയലക്ഷമിയോട് ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യത്തിന് മന്ത്രി വഴങ്ങി. തീരുമാനമാകുംവരെ സമരക്കാര്‍ക്കൊപ്പം തുടരുമെന്ന് മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇന്ന് തന്നെ പരിഹരിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മൂന്നാറിലെത്തിയതെന്നും പികെ ജയലക്ഷ്മി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News