ജിദ്ദ: മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍. ഗ്രാന്‍ഡ് മോസ്‌കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ എന്‍ജിനീയറാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. അത് ദൈവനിശ്ചയമായിരുന്നു. അല്ലാതെ സാങ്കേതിക തകരാര്‍ ആയിരുന്നില്ല. ക്രെയിന്‍ സ്ഥാപിച്ചിരുന്നത് തികച്ചും ശാസ്ത്രീയമായ രീതിയിലായിരുന്നു. അതില്‍ സാങ്കേതികമായി പിഴവൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് നാല് വര്‍ഷങ്ങളായി മറ്റു യന്ത്രങ്ങള്‍ പോലെ സുരക്ഷിതമായി അവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ക്രെയിനും അതിന് മറ്റു തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും എന്‍ജിനീയര്‍ പറഞ്ഞു.
മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറത്തുള്ള കാര്യമാണ് സംഭവിച്ചത്. മാനുഷികമായ യാതൊരു കാരണത്താലുമല്ല അപകടം നടന്നതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകരെ യാതൊരു തരത്തിലും ബാധിക്കാത്തയിടത്താണ് ക്രെയിന്‍ സ്ഥാപിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്‌കാരത്തിനു ശേഷം ത്വവാഫ് നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കിടയിലേക്കാണ് ക്രെയിന്‍ തകര്‍ന്നു വീണത്. അപകടത്തില്‍ 107 പേര്‍ മരണപ്പെട്ടിരുന്നു. 200-ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here