ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം; ഇന്ത്യ ഇപ്പോള്‍ 22-ാമത്

ദില്ലി: ഏഷ്യന്‍ ഫുട്‌ബോള്‍ കോഫെഡഡറേഷന്റെ പുതിയ ടെക്‌നിക്കല്‍ റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം. 46 രാഷ്ട്രങ്ങളുള്ള കോണ്‍ഫെഡറേഷനില്‍ ഇപ്പോള്‍ 22-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഉയര്‍ന്ന റാങ്കിംഗ് ഇന്ത്യയുടേതാണ്. അടുത്തിടെ നടന്ന എഎഫ്‌സി മത്സരങ്ങളിലെ ടൂര്‍ണമെന്റുകളില്‍ രാജ്യങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ടെക്‌നിക്കല്‍ റാങ്കിംഗ് കണക്കാക്കുന്നത്. ഇതനുസരിച്ചാണ് പോയിന്റുകള്‍ കണക്കാക്കുന്നതും.

27-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 18.636 പോയിന്റ് കരസ്ഥമാക്കിയാണ് 22-ാം സ്ഥാനത്തേക്ക് കുതിച്ചത്. ദേശീയ ടീമിന്റെ പ്രകടനം 11.951 പോയിന്റും ക്ലബുകളുടെ പ്രകടനം +9.318 പോയിന്റും ഇന്ത്യക്ക് സമ്മാനിച്ചു. ദക്ഷിണ കൊറിയയാണ് ടെക്‌നിക്കല്‍ റാങ്കിംഗില്‍ ഏറ്റവും മുന്നില്‍. 88.354 പോയിന്റാണ് കൊറിയക്കുള്ളത്. 84 പോയിന്റുമായി സൗദി അറേബ്യ രണ്ടാമതും 79 പോയിന്റുമായി ഇറാന്‍ മൂന്നാമതും 71 പോയിന്റുമായി ജപ്പാന്‍ നാലാമതും 68 പോയിന്റുമായി യുഎഇ അഞ്ചാം സ്ഥാനത്തുമുണ്ട്. ഒന്നാം സ്ഥാനത്തുള്ള ടീമിന് വെയ്‌റ്റേജ് മാര്‍ക്ക് 30 തികച്ചും ലഭിക്കും.

അടുത്തിടെ പുറത്തുവന്ന ഫിഫ റാങ്കിംഗും ഇന്ത്യക്ക് സ്ഥാനക്കയറ്റത്തിന് നിദാനമായി. റാങ്കിംഗ് കണക്കാക്കുന്നതില്‍ 30 ശതമാനം വെയ്‌റ്റേജ് ആണ് ഫിഫ റാങ്കിംഗ് നല്‍കുന്നത്. അതാത് രാഷ്ട്രങ്ങളിലെ ക്ലബുകളുടെ പ്രവര്‍ത്തനം 70 ശതമാനം വെയ്‌റ്റേജും ദേശീയ ടീമിന് നല്‍കും. അടുത്തിടെ നടന്ന നാല് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ്, എഎഫ്‌സി കപ്പ് സീസണ്‍ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel