രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി തുടരും

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ രവി ശാസ്ത്രിയുടെ കരാര്‍ ദീര്‍ഘിപ്പിച്ചു. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ ബിസിസിഐ ദീര്‍ഘിപ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്രവിജയത്തെ തുടര്‍ന്നാണ് തീരുമാനം. സഹപരിശീലകരായി സഞ്ജയ് ബംഗാര്‍, ബി അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധിയും ലോകകപ്പ് വരെ നീട്ടിയിട്ടുണ്ട്. അടുത്തവര്‍ഷം മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 3 വരെ ഇന്ത്യയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.

16 രാഷ്ട്രങ്ങളാണ് ട്വന്റി-20 ലോകകപ്പില്‍ പങ്കെടുക്കുന്നത്. പത്ത് രാജ്യങ്ങള്‍ യോഗ്യതാ മത്സരം കളിക്കാതെ ടൂര്‍ണമെന്റിന് യോഗ്യത നേടും. അടുത്തിടെ നടന്ന ലോക ട്വന്റി-20 യോഗ്യതാ മത്സരങ്ങളിലൂടെ ആറ് അസോസിയേറ്റ് രാഷ്ട്രങ്ങള്‍ യോഗ്യത നേടിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, അഫ്ഗാനിസ്താന്‍, ഹോങ്കോംഗ് എന്നിവരാണ് യോഗ്യത നേടിയ അസോസിയേറ്റ് രാജ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News