ബലാല്‍സംഗത്തിനിരയായ കൗമാരക്കാരിയെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു

മൗ(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗത്തിനിരയായ പതിനെട്ടുകാരിയെ വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. ദക്ഷിന്തോലയിലെ ബൈജാപൂര്‍ വില്ലേജിലാണ് സംഭവം. കേസില്‍ കോടതിയില്‍ ഹാജരാകാനിരിക്കെയാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. രണ്ടുദിവസം കഴിഞ്ഞ് പെണ്‍കുട്ടി കേസില്‍ സാക്ഷിയായി കോടതിയില്‍ ഹാജരാകാനിരിക്കുകയായിരുന്നു. സഹോദരനോടൊപ്പം ഡോക്ടറെ കാണാന്‍ പോകുമ്പോഴാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.

2011 ജൂണ്‍ ആറിനാണ് പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. ഒരു കോളജ് മാനേജരായ ബികെ സിംഗ് എന്നയാളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. കേസ് കോടതിയില്‍ നടന്നു വരികയായിരുന്നു. കുറ്റാരോപിതനായ ബികെ സിംഗിന്റെ നിര്‍ദേശ പ്രകാരമാണ് കൊലയെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കൊലയാളികളെ ഉടന്‍ തന്നെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel