എസ് രാജേന്ദ്രന്റെ നിരാഹാര സമരത്തിന് വിഎസിന്റെ അഭിവാദ്യം; സമരം ഇന്ന് അവസാനിപ്പിക്കും

മൂന്നാര്‍: തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിവാദ്യം. തൊഴിലാളി സമരം അവസാനിച്ച് മടങ്ങും വഴിയാണ് എസ് രാജേന്ദ്രന്റെ സമരപ്പന്തലില്‍ വിഎസ് എത്തിയത്. അഭിവാദ്യം ചെയ്ത് ഹസ്തദാനം നല്‍കിയ വിഎസ് രാജേന്ദ്രനുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. എസ് രാജേന്ദ്രന്റെ നിരാഹാര സമരം അവസാനിപ്പിക്കാനാണ് സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംഎം മണിയുടെ സാന്നിധ്യത്തിലാകും സമരം അവസാനിപ്പിക്കുന്നത്. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാര സമരപ്പന്തലില്‍ എത്തിയ ശേഷമേ വിഎസ് മടങ്ങൂ എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് വിഎസ് എത്തിയതെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

തോട്ടം തൊഴിലാളികളഉടെ പ്രശ്‌നത്തില്‍ അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് സിപിഐഎം നിലപാട്. തൊഴിലാളികളുടെ സമരത്തിന് എല്ലാ പിന്തുണയും നല്‍കും. ബോണസ് വിഷയത്തില്‍ എടുത്ത വിലപാട് സര്‍ക്കാര്‍ കൂലിയുമായി ബന്ധപ്പെട്ട കാര്യത്തിലും കാണിക്കണം. 26ന് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്നും എസ് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മിനിമം കൂലി 500 രൂപയാക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News