വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല; കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ മറിഞ്ഞു. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു. ടാങ്കറിൽ നിന്നു വാതക ചോർച്ചയില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വാഹനങ്ങൾ മൂടാൽ ബൈപ്പാസ് വഴിയാണ് തിരിച്ചു വിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News