ദില്ലി: ദില്ലി മെട്രോ സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. പട്ടേൽ നഗറിലെ മെട്രോ സ്റ്റേഷനിലേക്കാണ് ഇന്നലെ രാത്രി 7.30ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് ദ്വാരക-നോയിഡ ബ്ലൂലൈനിന്റെ ഇരുകവാടങ്ങളും അടച്ചിട്ടു. സിഐഎസ്എഫും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശമാണ് ലഭിച്ചതെന്ന് സിഐഎസ്എഫ് ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ദരിയാഗംജ് മേഖലയിൽ നിന്നാണ് ഫോൺ സന്ദേശമെത്തിയത്. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here