മക്ക ദുരന്തം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മുഹമ്മദ് അബ്ദുൽ ഖാദർ, ഫാത്തിമ ബീഗം (ആന്ധ്രാ പ്രദേശ്), ഹസൻ ഖറജ് (ജമ്മു കാശ്മീർ) സക്കീറ ബീഗം (കർണാടക), സഫർ ഷെയ്ക്ക് (മഹാരാഷ്ട്ര), തബസ്സം (പഞ്ചാബ്), മുഹമ്മദ് ഹനീഫ് (യു.പി) എന്നിവരും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയെത്തിയ ഷമീം ബാനു, ഖാദർ ബി (ഹൈദരാബാദ്) എന്നിവരുമാണ് മരിച്ചത്.

മലയാളി ഉൾപ്പെടെ രണ്ടുപേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ളവരുടെ മരണ സംഖ്യ ഉയരാൻ ഇടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ അപകടം സംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിറ്റി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിന് റിപ്പോർട്ട് സമർപ്പിച്ചു.

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. 331 പേർക്ക് പരുക്കേറ്റതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News