പട്ടേൽ വിഭാഗ നേതാക്കളുമായി ഗുജറാത്ത് സർക്കാർ ഇന്ന് ചർച്ച നടത്തും

അഹമ്മദാബാദ്: സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പട്ടേൽ വിഭാഗ നേതാക്കളുമായി ഗുജറാത്ത് സർക്കാർ ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രി ആന്ദിബെൻ പട്ടേലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുക.

സംവരണത്തിന് പകരം രാജസ്ഥാനിൽ ഗുജ്ജറുകൾക്കനുവദിച്ച പ്രത്യേക സംവരണത്തിന്റെ മാതൃകയിൽ പട്ടേൽ വിഭാഗത്തിനും സംവരണം അനുവദിക്കാനാണ് ഗുജറാത്ത് സർക്കാരിന്റെ നീക്കം. ഇക്കാര്യത്തിൽ പട്ടേൽ സമരസമിതി തലവൻ ഹർദിക് പട്ടേലുമായി കഴിഞ്ഞ ദിവസം ഗുജറാത്ത് ധനമന്ത്രി സൗരഭ് പട്ടേൽ ചർച്ച നടത്തിയിരുന്നു. സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നാളെ ദണ്ഡിയിൽ റാലി നടത്തുമെന്നും പട്ടേൽ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അമ്പതാനിയിരം പേരെ ഉൾക്കൊള്ളിച്ച് രണ്ടാം ദണ്ഡി മാർച്ച് നടത്തുമെന്ന് ഹാർദിക് നേരത്തെ സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News