രാധേ മായെക്കുറിച്ച് ലൈവ് ചാനൽ ചർച്ച; ആൾദൈവവും വനിതാ ജ്യോതിഷിയും തമ്മിൽ അടിപിടി; വീഡിയോ പുറത്ത്

ദില്ലി: ഐ.ബി.എൻ 7ലെ ചർച്ച പരിപാടിക്കിടെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അതിഥികൾ തമ്മിൽ ഏറ്റുമുട്ടി. ഹിന്ദു മഹാസഭയുടെ പ്രതിനിധിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഓം ജിയും വനിത ജ്യോതിഷിയും മതാധ്യാപികയുമായ ദീപാ ശർമ്മയുമാണ് പരസ്പരം അടികൂടിയത്. വിവാദ ആൾദൈവമായ രാധേ മായെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സംഭവം.

രാധേ മായുടെ ഗാർഹിക പീഡനമായിരുന്നു ചർച്ചാ വിഷയം. മൂന്നു പേരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ഓംജിയ്ക്കും ദീപയ്ക്കും പുറമെ രാഖി ഭായി എന്ന മറ്റൊരു ജ്യോതിഷിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.

രാധേ മായെ വിമർശിച്ച രാഖിയോട് ആദ്യം സ്വയം നന്നാവൂ എന്നായിരുന്നു ഓം ജിയുടെ വിമർശനം. പ്രതിഷേധിച്ച രാഖിയോട് നിങ്ങളെക്കുറിച്ചല്ല, ചർച്ചയിലുള്ള ദീപാ ശർമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് ആൾ ദൈവം തിരുത്തി. തുടർന്നാണ് ചർച്ച അടിപിടിയിലേക്ക് കടന്നത്. പിന്നിലൂടെ വന്ന് തട്ടി വിളിച്ചശേഷം മുഖാമുഖം വന്ന് മര്യാദയ്ക്ക് സംസാരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഓംജിക്ക് ദീപയുടെ ആദ്യ അടി. ഇതോടെ നിയന്ത്രണം വിട്ട ഓം ജി ദീപയുടെ കവിളിൽ തിരിച്ചൊരണ്ണം കൊടുക്കുകയും ചെയ്തു.

വീഡിയോ താഴെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel