ആന്ധ്രയിൽ സിമന്റ് ലോറി മറിഞ്ഞ് 18 തൊഴിലാളികൾ മരിച്ചു; 16 പേർക്ക് പരുക്ക്

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിൽ തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് 18 മരണം. വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു സിമന്റ് ലോറിയാണ് മറിഞ്ഞത്. കിഴക്കൻ ഗോദാവരി ജില്ലയിലെ ഗണ്ടേപ്പള്ളി ദേശീയപാത 214ൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സിമൻറ് ചാക്കിന് അടിയിൽ കുടുങ്ങിയാണ് തൊഴിലാളികൾ മരിച്ചത്.

കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ് 16 പേരെ രാജമുന്ദ്രി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് കിഴക്കൻ ഗോദാവരി എസ്പി രവി പ്രകാശ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here