ജോക്കോവിച്ചിന് രണ്ടാം യുഎസ് ഓപ്പൺ കിരീടം

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ റോജർ ഫെഡററെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോർ: 6-4, 5-7, 6-4, 6-4. ജോക്കോവിച്ചിന്റെ രണ്ടാമത്തെ യുഎസ് ഓപ്പൺ കിരീടമാണിത്.

ജോക്കോവിച്ചിന്റെ പത്താം ഗ്രാൻഡ് സ്ലാം കിരീടമാണിത്. ഈ സീസണിലെ മൂന്നാംകിരീടമാണ് ജോക്കോവിച്ച് നേടിയത്. നേരത്തെ ഓസ്‌ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News