തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ത് സൈന്യം വിനോദ സഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ സഞ്ചാരികളുൾപ്പെടെ 12 പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഈജിപ്തിന്റെ പടിഞ്ഞാറ് ഭാഗത്തെ മരുഭൂമിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസിനു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. സഞ്ചാരികൾ നിരോധിത മേഖലയിലേക്ക് ബസോടിച്ചു കയറുകയായിരുന്നുവെന്നും സൈന്യം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here