സുരക്ഷയെ ബാധിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കരുത്; സിആർപിഎഫ്, ബിഎസ്എഫ് സേനാ വിഭാഗങ്ങളോട് കേന്ദ്രം

ദില്ലി: രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ചിത്രങ്ങളും വിവരങ്ങളും ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ നെറ്റ്‌വർക്കുകൾ വഴി പ്രചരിപ്പിക്കരുതെന്ന് സുരക്ഷാസേനാ വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപറേഷനിൽ സൈന്യത്തിന് അത്യാധുനിക സാങ്കേതികസഹായം ലഭ്യമാക്കുന്നതിനായി ദേശീയ സാങ്കേതിക ഗവേഷണസംഘടന നിരവധി ആളില്ലാ വ്യോമവാഹനങ്ങളും മറ്റ് ഉപകരണങ്ങളും കേന്ദ്രത്തിന് കൈമാറിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഒരു സമാന്തര സൈനികവിഭാഗത്തിലെ അംഗങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രനിർദ്ദേശം.

സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിടി, എസ്എസ്ബി, എൻഎസ്ജി, അസാം റൈഫിൾസ് തുടങ്ങിയ സേനാവിഭാഗങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ വീഴ്ച്ചക്ക് ഉത്തരവാദികളായ സേനാവിഭാഗത്തെയും കമാൻഡർമാരെയും മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സുഹൃത്തുകളോടും കുടുംബാംഗങ്ങളോട് പോലും പങ്കുവെക്കരുതെന്നും നിർദേശത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News