ബസു കാത്തുനിന്ന വിദ്യാർത്ഥികൾക്ക് മേൽ ടാങ്കർ ലോറി പാഞ്ഞു കയറി രണ്ടു പേർ മരിച്ചു

കൊച്ചി: ബസു കാത്തുനിന്ന വിദ്യാർത്ഥികൾക്ക് മേൽ ലോറി പാഞ്ഞു കയറി രണ്ടു പേർ മരിച്ചു. രാജഗിരി കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനി നിയ (18), കാക്കനാട് സ്വദേശി പ്രതാപൻ കെ.കെ (57) എന്നിവരാണ് മരിച്ചത്. സീപോർട്ട് എയർപോർട്ട് റോഡിലെ ഇൻഫോപാർക്കിലേക്കുള്ള പ്രധാന കവാടത്തിനു സമീപത്തായിരുന്നു അപകടം.

ഇൻഫോപാർക്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറി വളവ് തിരിഞ്ഞു വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. നിയ പിന്നോട്ട് മാറുന്നതിനിടെ കൈയിൽ നിന്നും ബാഗ് തെറിച്ചു വീഴുകയും അതെടുക്കാൻ തിരിയുമ്പോഴാണ് ലോറി പാഞ്ഞു കയറിയത്. തലയിലൂടെ ചക്രം കയറിയിറങ്ങിയ നിയ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവസ്ഥലത്ത് സ്‌കൂട്ടറിനു സമീപം നിൽക്കുകയായിരുന്ന പ്രതാപനെയും ഇടിച്ചു തെറിപ്പിച്ചാണ് ലോറി നിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel