താന്‍ ഗ്രൂപ്പിസത്തിന്റെ ഇരയെന്ന് ജോയ് തോമസ്; അധികാരത്തില്‍ കടിച്ചുതൂങ്ങില്ല; തച്ചങ്കരിയുടേത് കള്ളറിപ്പോര്‍ട്ട്

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്ന് കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസ്. രമേശ് ചെന്നിത്തല പറഞ്ഞതു കൊണ്ടാണ് താന്‍ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. ഗ്രൂപ്പ് പോരാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍. ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം വേണം. തന്നെ മാറ്റണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടത് വിഷമമുണ്ടാക്കി. മുന്‍ ചെയര്‍മാന്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ട് കള്ളമാണെന്നും ജോയ് തോമസ് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി കൊടികുത്തി വാഴുകയാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇടപെടുകയും പ്രസിഡന്റ് ജോയ് തോമസിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം വേണം. അധികാര സ്ഥാനത്ത് കടിച്ചുതൂങ്ങി കിടക്കില്ല. ചട്ടം അനുസരിച്ചും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചും മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും ജോയ് തോമസ് പറഞ്ഞു. ടോമിന്‍ തച്ചങ്കരിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ജോയ് തോമസ് ഉന്നയിച്ചത്. തച്ചങ്കരി മര്യാദകെട്ട ഉദ്യോഗസ്ഥനാണ്. കണ്‍സ്യൂമര്‍ഫെഡില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നിന്ന ആളുകളെ തച്ചങ്കരി ഇന്റേണല്‍ ഓഡിറ്റര്‍മാരെ നിയമിച്ചു. ഇത്തരക്കാരുടെ കൈയ്യില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി തച്ചങ്കരി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ജോയ് തോമസ് ആരോപിച്ചു.

കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി കൊടികുത്തി വാഴുകയാണെന്ന് ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടികളുടെ അഴിമതിയാണ് കണ്‍സ്യൂമര്‍ഫെഡിലെന്നും റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് ഇടപെടുകയും ജോയ് തോമസിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തലുമായി ജോയ് തോമസ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News