ദില്ലി: സൗദി നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാൾ സ്വദേശിനികളായ വീട്ടുജോലിക്കാരെ എത്തിച്ച് കൊടുത്തത് മലയാളിയാണെന്ന് വെളിപ്പെടുത്തൽ. ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ബംഗാൾ സ്വദേശിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലി വാഗ്ദാനം ചെയ്ത് അൻവർ എന്ന മലയാളിയാണ് തന്നെ ഗുഡ്ഗാവിലെത്തിച്ചതെന്ന് യുവതി പറഞ്ഞു. അൻവർ തന്നെയാണ് രണ്ട് നേപ്പാളി പെൺകുട്ടികളെയും ഇവിടെ എത്തിച്ചത്. പ്ലേസ്‌മെന്റ് ഏജൻസി വഴി അൻവർ അവരെ തെരഞ്ഞെടുത്തത്. സൗദി സ്വദേശിനിയെ അൻവർ വിവാഹം ചെയ്തിരുന്നതായും യുവതി പറഞ്ഞു.
പീഡനങ്ങൾ കടുത്തതോടെ തങ്ങൾ ഓടിപ്പോകുമെന്ന് മനസിലാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥനും ഭാര്യയും തങ്ങളെ നാലുമണി മുതൽ ആറുമണിവരെ മുറിയിൽ പൂട്ടിയിടുമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഒരുമാസത്തോളം അവിടെ ജോലി ചെയ്ത യുവതി ഭർത്താവിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. അവർ എൻജിഒയിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.
അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാൽ, സൗദി എംബസി ഉദ്യോഗസ്ഥനെതിരെ നടപടികളുണ്ടായിട്ടില്ല. ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് നേപ്പാൾ എംബസിയും രംഗത്തെത്തിയിട്ടുണ്ട്. നിയമത്തിന് വിട്ടുനൽകാൻ സൗദി തയ്യാറാകുന്നില്ലെങ്കിൽ ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഇന്ത്യ നിർബന്ധിതമാകുമെന്നും റിപ്പോർട്ടുകളുണ്ട്. നാലു മാസത്തിനിടെ 20ലേറെ പേർ യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഫഌറ്റിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here