ട്രഷർ ഹണ്ട് ഗെയിമിൽ നിധി തേടിപ്പോയ അസിനെ കാത്തിരുന്നത് ഗജിനി മോഡൽ പ്രണയം; രാഹുലിന്റെ പ്രൊപ്പോസൽ ആറു കോടിയുടെ മോതിരം നൽകി; സിനിമയെയും വെല്ലും അസിന്റെ പ്രണയകഥ

മൈക്രോമാക്‌സ് മേധാവി രാഹുൽ ശർമ്മ തന്നെ പ്രൊപ്പോസ് ചെയ്തത് ആറു കോടിയുടെ ഡയമണ്ട് മോതിരം നൽകിയാണെന്ന് ബോളിവുഡ് താരം അസിൻ. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത 20 ക്യാരറ്റിന്റെ മോതിരം നൽകിയാണ് രാഹുൽ പ്രൊപ്പോസൽ നടത്തിയതെന്ന് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അസിൻ പറഞ്ഞു.

ദില്ലിയിൽ ഒരു ബ്രാൻഡിന്റെ ലോഞ്ച് ഇവന്റിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ‘ ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിലേക്കാണ് രാഹുൽ എന്ന കൊണ്ടു പോയത്. അവിടം മനോഹരമായി അലങ്കരിച്ചിരുന്നു. അവിടെ ഒരു ട്രഷർ ഹണ്ട് മത്സരം എന്ന കാത്തിരിപ്പുണ്ടായിരുന്നു. മത്സരത്തിൽ ഒാരോ പോയിന്റും പിന്നിട്ട് അവസാനത്തെ ലക്ഷ്യത്തിലെത്തി നോക്കുമ്പോൾ അവിടെ രാഹുൽ ഒരു മലയാളി പയ്യനെ പോലെ മുണ്ടും കസവ് കോടിയും പുതച്ച് ഇരിക്കുന്നു. അതൊരു പ്രൊപ്പോസൽ സീനാണെന്ന് എനിക്ക് മനസിലായി. വെസ്റ്റേൺ സ്റ്റൈലിൽ മുട്ടുകുത്ത് നിന്ന്, കയ്യിലൊരു മോതിരമെടുത്ത് നീട്ടി മലയാളത്തിലാണ് രാഹുൽ പ്രൊപ്പോസ് ചെയ്തത്. ‘ – അസിൻ പറയുന്നു.

പ്രശസ്ത ജ്വല്ലറി ഡിസൈനറായ ഫറാ ഖാൻ അലിയാണ് മോതിരം ഡിസൈൻ ചെയ്തത്. ഷൂട്ടിംഗിന് പോകുമ്പോൾ ഇത്ര വലിയ മോതിരം സൂക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് മോതിരം അന്ന് താൻ രാഹുലിന് തിരികെ നൽകി. പിന്നീട് മാലി ദ്വീപിലെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചാണ് അസിന് ആ മോതിരം എന്നെന്നേക്കുമായി വാങ്ങി കയ്യിലണിഞ്ഞതെന്നും അസിൻ അഭിമുഖത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here