ദില്ലി: മതനിന്ദാകേസില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരായ ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീംകോടതി നിര്‍ത്തിവച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് സുപ്രീംകോടതി നടപടി. ഒരു മാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി വേഷമിട്ടതിനെതിരെ ബംഗളൂരു കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. കേസ് തന്നെ അപമാനിക്കാനും പീഡിപ്പിക്കാനുമാണെന്ന് കാണിച്ച് ധോണി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ബിസിനസ് ടുഡേയുടെ കവര്‍ ചിത്രത്തിലാണ് ധോണി വിഷ്ണുവായി പ്രത്യക്ഷപ്പെട്ടത്. ഇതിന് ടിവി ടുഡേ ഗ്രൂപ്പ് ഹെഡ് ആരൂണ്‍ പുരിക്കെതിരെയും കേസുണ്ടായിരുന്നു. ഇതിനെതിരെ പുരി നല്‍കിയ ഹര്‍ജിയില്‍ പുരിക്കെതിരായ കേസ് നടപടികളും നിര്‍ത്തിവയ്ക്കാന്‍ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here