മാഞ്ചിയുടെ ആവശ്യത്തിന് ബിജെപി വഴങ്ങി; ബിഹാറിൽ സീറ്റു ധാരണയായി

ദില്ലി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവം മോർച്ചയും തമ്മിലുള്ള സീറ്റു തർക്കത്തിൽ ധാരണ. 20 സീറ്റുകൾ വേണമെന്ന മാഞ്ചിയുടെ ആവശ്യം തർക്കങ്ങൾക്കൊടുവിൽ ബിജെപി നേതൃത്വം അംഗീരിച്ചു. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടന്ന ചർച്ചയിലാണ് മാഞ്ചിയുടെ ആവശ്യം അംഗീകരിക്കാൻ ബിജെപി തയ്യാറായത്. വിശദാംശങ്ങൾ ഉച്ചയോടെ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

ബിജെപി, എച്ച്എഎം-എസ്, എൽജെപി, ആർഎൽഎസ്പി എന്നീ പാർട്ടികൾ ചേർന്ന എൻഡിഎ മുന്നണിയാണ് ബിഹാറിൽ മത്സരിക്കുന്നത്. ഉപേന്ദ്ര കുഷ്‌വാഹയുടെ ആർഎൽഎസ്പിയും രാംവിലാസ് പാസ്വാന്റെ എൽജെപിയുമായും ബിജെപി സീറ്റു ധാരണയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here