ജൈനമതസ്ഥരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കാം; മുംബൈയിലെ ബീഫ് നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

മുംബൈ: ജൈനമതക്കാരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. ബോംബെ ഹൈക്കോടതിയാണ് ഉത്തരവിലൂടെ മാംസവില്‍പ്പനയ്ക്കുള്ള നിരോധനം നീക്കിയത്. ജൈനമതസ്ഥരുടെ ഉത്സവദിവസമായ സെപ്തംബര്‍ 17ന് മാംസം വില്‍ക്കുന്നതിനായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, 2004-ല്‍ തന്നെ സര്‍ക്കാര്‍ ഈ മാംസനിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത് കാര്യക്ഷമമായും പൂര്‍ണമായും നടപ്പാക്കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മാംസനിരോധനം നീക്കിയത്. എന്നാല്‍, മൃഗങ്ങളെ അറുക്കുന്നതിനെതിരെയുള്ള നിരോധനത്തില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News