ജാക്കി ഷെറോഫിന്റെ മകൾ ടോപ്‌ലെസ് ആയിരുന്നില്ല; വിവാദ ഫോട്ടോയ്ക്ക് വിശദീകരണവുമായി കൃഷ്ണയും ജാക്കിയും

ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ ഷെറോഫിന്റെ ടോപ്‌ലെസ് ഫോട്ടോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയും ബോളിവുഡും ഏറെ ചർച്ച ചെയ്തത്. എന്നാൽ ചിത്രത്തിൽ മകൾ ടോപ്‌ലെസ് ആയിരുന്നില്ലെന്ന് വാദവുമായാണ് ജാക്കി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം ടോപ്‌ലെസ് ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ജാക്കി പ്രതികരണവുമായി എത്തിയത്.

‘എന്തു വിഡ്ഢിത്തരമാണ് നിങ്ങൾ പറയുന്നത്, നിങ്ങൾക്കു തോന്നുന്നുണ്ടോ അവൾ നഗ്നയായി നിൽക്കുകയാണെന്ന്. നിങ്ങൾ ആ ചിത്രങ്ങൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ, എന്നിട്ട് പറയൂ അതിൽ അശ്ലീലം ഉണ്ടോയെന്ന് ‘ – താരം ചോദിക്കുന്നു. ഇതിനെയല്ല ടോപ് ലെസ് എന്നു പറയുന്നതെന്നും മകൾ ഒരിക്കലും ടോപ്പ് ലെസ് ആയിട്ടില്ലെന്നും ജാക്കി പറഞ്ഞു. ചിത്രത്തിൽ എന്റെ മകൾ ടൗവൽ അണിഞ്ഞാണ് നിൽക്കുന്നതെന്നും ജാക്കി പറഞ്ഞു. തന്റെ മകൾ അഭിനയിക്കണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എന്നാൽ അവൾക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം സംബന്ധിച്ച് വിശദീകരണവുമായി കൃഷ്ണയും രംഗത്തെത്തി. ഫോട്ടോഗ്രാഫറായ തന്റെ സുഹൃത്ത് എടുത്ത ചിത്രമാണത്. ഒരു തമാശയ്ക്ക് വേണ്ടി തന്റെ വീട്ടിലെ ബെഡ് റൂമിൽ വച്ചാണ് ആ ചിത്രമെടുത്തത്. സൗന്ദര്യബോധമുള്ളവർക്ക് ആ ചിത്രം ആസ്വദിക്കാൻ കഴിയുമെന്ന് കരുതിയാണ് താൻ അത് സ്വകാര്യ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തതെന്നും കൃഷ്ണ പറഞ്ഞു. ബോളിവുഡിന്റെ ഭാഗമാകാൻ തനിക്ക് താൽപര്യമുണ്ടെന്നും കൃഷ്ണ പറഞ്ഞു. ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തെ കുറിച്ച് കൃഷ്ണ നിർമ്മിച്ച ഡോക്യൂമെന്ററി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News