ചാനൽ പരിപാടിക്കിടെ ആരാധകരെ ഞെട്ടിച്ച് പ്രിയാമണിയുടെ വിവാഹ നിശ്ചയം

കൊച്ചി: സ്വകാര്യ ചാനൽ പരിപാടിക്കിടെ നടി പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രിയാമണി ജഡ്ജായി എത്തുന്ന ‘ഡി ഫോർ ഡാൻസ്’ പരിപാടിക്കിടെയാണ് നിശ്ചയം നടന്നത്. നാലു വർഷമായി താനൊരാളുമായി പ്രണയത്തിലാണെന്ന് പ്രിയാമണി നേരത്തെ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു.

വരൻ മുസ്തഫയെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താൻ അന്ന് പ്രിയാമണി തയ്യാറായിരുന്നില്ല. എന്നാൽ പരിപാടിയുടെ ഗ്രാന്റ് ഫിനാലെയിൽ മുസ്തഫയെ കൊണ്ടുവരുമെന്ന് താരം വാക്ക് നൽകിയിരുന്നു. പരിപാടിയുടെ ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായാണ് മുസ്തഫ വേദിയിൽ എത്തിയത്. വേദിയിൽ വച്ച് തന്നെ മുസ്തഫ പ്രിയാമണിയുടെ കൈിൽ മോതിരമണിയുകയും, പൂമാല ചാർത്തുകയും ചെയ്തു.

കടപ്പാട്: മഴവിൽ മനോരമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here