വാജ്‌പേയി മരിച്ചെന്ന് അറിയിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു; പ്രധാന അധ്യാപകന് സസ്‌പെൻഷൻ

ദില്ലി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയി മരിച്ചെന്ന് അറിയിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ച പ്രധാന അധ്യാപകന് സസ്‌പെൻഷൻ. ഒഡീഷ ബലാസോർ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനായ കമലാകാന്ദ ദാസിനെയാണ് സസ്‌പെൻഡ് ചെയ്തത്. അവധി പ്രഖ്യാപനത്തിന് പുറമെ കമലാകാന്ദ മൗന പ്രാർത്ഥന നടത്തുകയും ചെയ്തിരുന്ന.

അധ്യാപക പരിശീലനത്തിന് പോയപ്പോൾ പരിചയപ്പെട്ട അധ്യാപകനാണ് കമലാകാന്ദ ദാസിന് വാജ്‌പേയി മരിച്ചെന്ന തെറ്റായ വിവരം നൽകിയത്. ഇത് കേട്ട കമലാകാന്ദ കൂടൂതൽ അന്വേഷണങ്ങളൊന്നും നടത്താതെ സ്‌കൂളിൽ വിളിച്ച് അവധി നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു.
പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ അന്വേഷണം നടത്തിയ ശേഷം ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News