വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഐഎസില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം; കാസര്‍ഗോഡ് സ്വദേശിക്ക് സന്ദേശം

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച് ഇസ്ലാമിക് സ്റ്റേറ്റില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യുവാവിന്റെ നമ്പര്‍ ചേര്‍ത്ത് സന്ദേശം അയച്ചാണ് ഐഎസില്‍ യുവാവിനെ ചേര്‍ക്കാന്‍ ശ്രമം നടന്നത്. കാസര്‍ഗോഡ് സ്വദേശിക്കാണ് സന്ദേശം ലഭിച്ചത്. ദഅ്‌വത്തുല്‍ ഇസ്ലാം ദഅ്‌വാ എന്ന ഗ്രൂപ്പില്‍ നിന്നാണ് സന്ദേശം അയച്ചത്. ഐഎസിന്റെ പതാകയായിരുന്നു ഗ്രൂപ്പ് ഐക്കണ്‍. ഷാമി എന്നയാളാണ് സന്ദേശം അയച്ചതെന്ന് നമ്പറില്‍ നിന്ന് വ്യക്തമാണ്. യുവാവിന്റെ പരാതിയെ തുടര്‍ന്ന് കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐഎസിന്റെ പേരിലുള്ള ഗ്രൂപ്പില്‍ നിന്നു നിരവധി സന്ദേശങ്ങള്‍ യുവാവിന് ലഭിച്ചിരുന്നു. ഷാമി എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി (+1(509)8710700) എന്ന നമ്പരിലാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ എത്തിയെന്നും ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ ഗ്രൂപ്പിലേക്കു സ്വാഗതമെന്നും ഇയാള്‍ സന്ദേശമയച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗ്രൂപ്പില്‍ അംഗമായതിനാല്‍ അപകടസാധ്യതയുണ്ടെന്നും അതീവ ശ്രദ്ധാലുവായിരിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് ഷാമി എന്നയാള്‍ യുവാവിന് ആദ്യമായി സന്ദേശം അയയ്ക്കുന്നത്. അസലാമു അലൈക്കും എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് അയച്ചയാള്‍ ആരെന്നു അന്വേഷിച്ചപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ നിന്ന് ഷാമി എന്നയാളാണെന്നു സന്ദേശം വന്നു. മറ്റു സന്ദേശങ്ങള്‍ ശനിയാഴ്ചയാണ് വന്നത്. യുവാവിനെക്കുറിച്ചും ജോലിയെന്താണെന്നും ഷാമി ചോദിച്ചിരുന്നു. തുടര്‍ന്ന് അറബിയിലെന്നു വിശ്വസിക്കപ്പെടുന്ന ഒരു ശബ്ദസന്ദേശവും യുവാവിനു ലഭിച്ചു.

ഐഎസിന്റെ പതാക കണ്ടതോടെ യുവാവ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോന്നു. പോരുന്നതിനു മുന്‍പ് സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ തെളിവായി എടുത്തിരുന്നു. റൈറ്റ് തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗമായ യുവാവിന്റെ ഫോണ്‍ നമ്പര്‍ അവിടുന്നാകാം ഷാമി സംഘടിപ്പിച്ചതെന്നാണ് അനുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News