റെഡ്‌വൈന്‍ അല്‍ഷിമേഴ്‌സിനെ തടയുമെന്ന് പഠനം

വാഷിംഗ്ടണ്‍: മറവി രോഗം ബാധിച്ചവര്‍ക്കും മറവിയെ പേടിക്കുന്നവര്‍ക്കും ആശ്വാസ വാര്‍ത്ത. മറവിരോഗത്തെ തടയാന്‍ റെഡ് വൈന് കഴിയും. ചുവന്ന മുന്തിരി, റാസ്‌ബെറി, ചോക്കലേറ്റ് ഉല്‍പ്പടെയുളളവ മറവി രോഗത്തെ പ്രതിരോധിക്കുമെന്ന് ചികിത്സാ പരീക്ഷണം വ്യക്തമാക്കുന്നു. അല്‍ഷിമേഴ്‌സ് രോഗബാധിതര്‍ റെഡ് വൈന്‍ കഴിക്കുന്നത് രോഗബാധയുടെ വ്യാപ്തിയെ തടയുമെന്നും പഠനം വ്യക്തമാക്കുന്നു.

വാഷിംഗ്ടണിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാല മെഡിക്കല്‍ സെന്റര്‍ ആണ് പഠനം നടത്തിയത്. പരീക്ഷണം രണ്ട് വര്‍ഷത്തോളം നീണ്ടു. അല്‍ഷിമേഴ്‌സ് രോഗം ഗുരുതരമായി ബാധിച്ച 119 പേരിലാണ് 2012 – 14 കാലഘട്ടത്തില്‍ പഠനം നടത്തിയത്. രണ്ട് ഗ്രൂപ്പായി തിരിച്ചായിരുന്നു പഠനം. റെഡ് വൈന്‍ ഏത് രീതിയിലുളള ഗുണപരമായ മാറ്റമാണ് വരുത്തുന്നതെന്നായിരുന്നു നിരീക്ഷിച്ചത്. റെഡ് വൈനിലെ റെസ്‌വെറാട്രോള്‍ ഒരു വിഭാഗത്തിലും പ്ലേസ്‌ബോ എന്ന ഘടകം മറ്റൊരു വിഭാഗം രോഗികളിലും പരീക്ഷിച്ചു.

റെസ്‌വെറാട്രോളിന്റെ ഉയര്‍ന്ന ഡോസ് ദിവസം രണ്ടു നേരം രോഗികള്‍ക്ക് നല്‍കി. ഒരു ഗ്രാം വീതമാണ് കുടിക്കാന്‍ നല്‍കിയത്. പതിയെ ഡോസ് ഉയര്‍ത്തിയായിരുന്നു പരീക്ഷണം. ഡോസ് കൂടിയെങ്കിലും അല്‍ഷിമേഴ് സ് ബാധിക്കുന്ന സെറിബ്രോ സ്‌പൈനല്‍ ഫഌയിഡിലെ അമിലോയ്ഡ് ബീറ്റ 40 എന്ന പ്രോട്ടീന് വലിയ മാറ്റം സംഭവിച്ചില്ല. റെഡ് വൈനിലെ പ്ലേസ്‌ബോ നല്‍കിയവരില്‍ നടത്തിയ പഠനത്തില്‍ അമിലോയ്ഡ് ബീറ്റ 40 താഴുന്നതായി കണ്ടെത്തി.

എ ബീറ്റയിലുള്ള കുറവ് ഓര്‍മക്കുറവ് വര്‍ദ്ധിപ്പിക്കുകയും അല്‍ഷിമേഴ്‌സിന് ആക്കം കൂട്ടുകയും ചെയ്യും. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍ നടത്തിയ പഠനത്തില്‍ റെഡ് വൈനിലെ റെസ്‌വെറാട്രോള്‍ ഗുണപുരമായ മാറ്റമുണ്ടാക്കും എന്നും കണ്ടെത്തി. മറവിരോഗത്തിന് കാരണമാകുന്ന തലച്ചോറിലെ പ്രതിബന്ധങ്ങളെ നേരിടാന്‍ റെസ്‌വെറാട്രോളിന് കഴിയുമെന്നത് പ്രധാന കാര്യമാണ്. ചെറിയ പഠനമാണിതെന്നും തുടര്‍ പരീക്ഷണങ്ങള്‍ നടത്തി ശരിയായ സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജോര്‍ജ്ടൗണ്‍ സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ മേധാവി ആര്‍ സ്‌കോട്ട് ടര്‍ണര്‍ പറയുന്നു. ന്യൂറോളജി ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here