പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഹോക്കി ഇന്ത്യ; ഹോക്കി ലീഗിന്റെ നാലാം പതിപ്പില്‍ പുതിയ ഗോള്‍ സ്‌കോറിംഗ് സിസ്റ്റം

ദില്ലി: ഹോക്കി ഇന്ത്യ ലീഗിന്റെ നാലാം പതിപ്പില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ഹോക്കി ഇന്ത്യ. പുതിയ ഗോള്‍ സ്‌കോറിംഗ് സിസ്റ്റം ആണ് ഇതില്‍ പ്രധാനപ്പെട്ടത്. സ്‌കോര്‍ ചെയ്യുന്ന ഓരോ ഫീല്‍ഡ് ഗോളിനും രണ്ട് പോയിന്റ് വീതം നല്‍കാനാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം. ടൂര്‍ണമെന്റിന്റെ റൂള്‍സില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹോക്കി ഇന്ത്യ ലീഗ് ഗവേണിംഗ് കമ്മിറ്റി തീരുമാനിച്ചു. ഏതൊരു ഹോക്കി മത്സരത്തിലും ആദ്യമായാണ് ഇത്തരമൊരു പോയിന്റ് സിസ്റ്റം തയ്യാറാക്കുന്നത്. ഹോക്കി ഇന്ത്യ ചെയര്‍മാന്‍ നരേന്ദ്ര ബാത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, ലീഗിന്റെ നാലാം പതിപ്പില്‍ ഓരോ ടീമിലും 20 അംഗങ്ങളെ ഉള്‍പ്പെടുത്താനാകും.

ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഹോക്കി കോംപിറ്റീഷന്‍ ആന്‍ഡ് റൂള്‍സ് കമ്മിറ്റി ഈ പരീക്ഷണത്തിന് ഹോക്കി ഇന്ത്യക്ക് അംഗീകാരം നല്‍കി. സ്‌കോര്‍ ചെയ്യുന്ന ഓരോ ഫീല്‍ഡ് ഗോളുകള്‍ക്കും രണ്ട് പോയിന്റ് വീതം നല്‍കാനുള്ള തീരുമാനം താരങ്ങളുടെ പ്രതിഭ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ്. പെനാല്‍റ്റി ഗോളുകള്‍ക്കാണ് ഈ പോയിന്റ് നല്‍കപ്പെടുക. പരുക്കനായ ടാക്കിളുകള്‍ ഒഴിവാക്കാനും കളിക്കളത്തില്‍ അച്ചടക്കം പാലിക്കാനുമാണ് ഇത്. അങ്ങനെ വരുമ്പോള്‍ ഇത് ടാക്കഌംഗിന് വിധേയമാകുന്ന ടീമിന് കൂടുതല്‍ ഗുണം ചെയ്യും. പെനാല്‍റ്റി സ്‌ട്രോക്കില്‍ നിന്നുള്ള ഗോളുകളും ഡയറക്ട് ഷൂട്ടൗട്ടും ഇതില്‍ ഉള്‍പ്പെടും.

20 താരങ്ങളെ ഒരു ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇതില്‍ 12 ഇന്ത്യന്‍ താരങ്ങളും എട്ട് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. പെട്ടെന്ന് വല്ല പരുക്കും ടീമിനെ വലച്ചാല്‍ ഹോക്കി ഇന്ത്യ ലീഗ് റിസര്‍വ് ലിസ്റ്റില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനും ഫ്രാഞ്ചൈസികള്‍ക്ക് അധികാരമുണ്ടായിരിക്കും. ഇതിനായി ഒരു റീപ്ലേസ്‌മെന്റ് ആപ്ലിക്കേഷന്‍ പൂരിപ്പിച്ചാല്‍ മാത്രം മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here