സിദ്ധാർത്ഥിനെ വെന്റിലേറ്ററിൽ നിന്നു മാറ്റി; പേര് വിളിച്ചപ്പോൾ പ്രതികരിച്ചെന്ന് ആശുപത്രി വൃത്തങ്ങൾ

കൊച്ചി: കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് ഭരതനെ വെന്റിലേറ്ററിൽ നിന്നു മാറ്റി. ചെറിയതോതിൽ ബോധവും വന്നുവെന്നും പേര് വിളിച്ചപ്പോൾ സിദ്ധാർഥ് പ്രതികരിച്ചെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അമ്മ കെപിഎസി ലളിതയെ വിളിക്കുകയും ചെയ്തു. മരുന്നുകളോടും ശരീരം നന്നായി പ്രതികരിക്കുന്നുണ്ട്. അപകടത്തിൽ ഒടിഞ്ഞ വലതുകാലിന് ഈ ആഴ്ച തന്നെ ശസ്ത്രക്രിയ ചെയ്യുമെന്നും ഡോക്ടർമാർ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തു വച്ചാണ് സിദ്ധാർഥിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിനേതാക്കളായ മമ്മൂട്ടി, ദിലീപ്, സായ്കുമാർ, കൽപന, ബിന്ദു പണിക്കർ, ഗീതുമോഹൻ ദാസ്, ലാൽ ജോസ് തുടങ്ങിയവർ സിദ്ധാർത്ഥിനെ സന്ദർശിച്ചിരുന്നു.

അമ്മ കെ.പി.എ.സി. ലളിതയും സഹോദരി ശ്രീക്കുട്ടിയും ആശുപത്രിയിൽ തന്നെയാണ്. അൻവർ റഷീദുമായി പുതിയ സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം തൃപ്പുണിത്തുറയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News