കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് നാലു മലയാളികളെ എൻഐഎ കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അബുദാബിയിൽ നിന്നാണ് ഇവർ കരിപ്പൂർ എത്തിയത്. അബുദാബിയിൽ നിന്ന് വിസ റദ്ദാക്കി തിരിച്ചയക്കപ്പെട്ടവരാണ് ഇരുവരുമെന്നാണ് വിവരങ്ങൾ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടും പേരെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിളിമാനൂർ സ്വദേശി അനസ്, അടൂർ ആരോമൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ എത്തിഹാദ് വിമാനത്തിലാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. നാലു പേരെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here