ഖുറാനും ബൈബിളും ഇന്ത്യയുടെ ആത്മാവിനോട് ചേർന്നതല്ലെന്ന് കേന്ദ്ര മന്ത്രി; രാമായണവും മഹാഭാരതവും പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും അഭിപ്രായം

ദില്ലി: മതഗ്രന്ഥങ്ങളായ ഖുറാനും ബൈബിളും ഇന്ത്യയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നതല്ലെന്ന കേന്ദ്ര മന്ത്രി മഹേഷ് ശർമ്മയുടെ പരാമർശം വിവാദത്തിൽ. ഇന്ത്യ ടുഡേ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു മഹേഷ് ശർമ്മയുടെ വിവാദ പരാമർശം. രാമായണവും മഹാഭാരതവും സ്‌കൂൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഹിന്ദു മതഗ്രന്ഥങ്ങളായ ഭഗവത്ഗീതയും രാമായണവും പോലെ ഇന്ത്യയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നവയല്ല ഖുറാനും ബൈബിളുമെന്നായിരുന്ന കേന്ദ്രമന്ത്രി മഹേഷ് ശർമ്മയുടെ പരാമർശം. ഗീതയും രാമായണവും രാജ്യത്ത സ്‌കൂളുകളിൽ നിർബന്ധമാക്കണമെന്നാണ് സാംസ്‌കാരിക മന്ത്രി എന്ന നിലയിൽ തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി മഹേഷ് ശർമ്മ രംഗത്തെത്തി. തന്റെ പരാമർശങ്ങൾ ഒരു മതത്തിനും എതിരല്ലെന്നും എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും മന്ത്രി വിശദീകരിച്ചു.

അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വായിക്കുമ്പോഴാണ് പ്രശ്‌നമെന്നും അഭിമുഖം മുഴുവൻ വീക്ഷിക്കുനോൾ മാത്രമേ തന്റെ അഭിപ്രായങ്ങൾ ഒരു മതത്തിനും എതിരല്ലെന്ന് വ്യക്തമാകുകയുള്ളുവെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ മന്ത്രിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News