ഐലൻ കുർദിയെ പരിഹസിച്ച് ഷാർലി ഹെബ്ദോ കാർട്ടൂണുകൾ; യൂറോപ്പ് ക്രിസ്ത്യാനികളുടേതാണെന്ന് പരാമർശം

സിറിയൻ അഭയാർഥികളുടെ യഥാർത്ഥ ജീവിതം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ ഐലൻ കുർദിയെ പരിഹസിച്ച് കൊണ്ട് ചാർളി ഹെബ്ദോയിലെ കാർട്ടൂണുകൾ. ചാർളി ഹെബ്ദോയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രണ്ടു കാർട്ടൂണുകളാണ് വിവാദമായിരിക്കുന്നത്.

തന്റെ ലക്ഷ്യത്തിന് വളരെ അടുത്ത് എന്ന ഫ്രഞ്ച് ഭാഷയിലുള്ള തലക്കെട്ടോടു കൂടിയാണ് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം മക്‌ഡൊണാൾഡിന്റെ ഒരു പരസ്യബോർഡും കാർട്ടൂണിലുണ്ട്. ഇതിൽ ഒരു കുട്ടിയുടെ വിലയ്ക്ക് രണ്ട് കുട്ടികൾ വിൽക്കപ്പെടുമെന്ന് എഴുതിയിരിക്കുന്നു.  

യൂറോപ്പ് ക്രിസ്ത്യാനികളുടേതാണ് എന്ന് തലക്കെട്ടിട്ടതാണ് രണ്ടാമത്തെ കാർട്ടൂൺ. ക്രിസ്ത്യാനികൾ വെള്ളത്തിന് മുകളിലൂടെ നടക്കുന്നു. മുസ്ലീം കുട്ടികൾ വെള്ളത്തിൽ താഴ്ന്നു പോകുന്നു എന്ന് കാർട്ടൂണിൽ രേഖപ്പെടുത്തിയിരിക്കുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ ഒരു കുട്ടിയുടെ കാലുകളും വെള്ളത്തിന് മുകളിലൂടെ നടക്കുന്ന ഒരാളുമാണ് ഈ കാർട്ടൂണിൽ കാണാൻ കഴിയുന്നത്.

മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വിവാദത്തിലായ മാഗസിനാണ് പാരീസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ചാർളി ഹെബ്ദോ. സംഭവത്തിൽ പ്രതിഷേധവുമായി ചാർളി ഹെബ്ദോയുടെ ഓഫീസിലേക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ എഡിറ്റർ ഇൻ ചീഫും നാല് കാർട്ടൂണിസ്റ്റുകളും ഉൾപ്പടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. കടൽത്തീരത്ത് ജീവനറ്റുകിടന്ന ഐലൻ കുർദിയുടെ ചിത്രം ലോകമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ചിത്രം ഏറെ ചർച്ചയായതോടെ സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ ജർമ്മനിയും ഹംഗറിയും തയ്യാറായിരുന്നു. കാർട്ടൂണിനെതിരെ വൻപ്രതിഷേധമാണ് ഉയരുന്നത്. ചാർളിയുടെ കാർട്ടൂണുകൾ അതിരുവിടുന്നുണ്ടെന്നും സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News