ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി

ബംഗളൂരു: ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി. ബംഗളൂരു രാമനഗര കെ.ജി ഹൊസഹള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളായ ഗോവിന്ദ രാജു, ഭാര്യ ജയലക്ഷ്മമ്മ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബന്ധുവീട്ടിൽ കഴിയവെ പെൺകുട്ടി അയൽവാസിയായ മഞ്ജുനാഥ്(21) എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള അടുപ്പം മനസിലാക്കിയ ബന്ധുക്കൾ പെൺകുട്ടിയെ രാമനഗരയിലെ വീട്ടിലേക്ക് തിരിച്ചയച്ചു. സെപ്തംബർ ആറിന് പെൺകുട്ടിയും യുവാവും നാട്ടിലെത്തി ഇരുവരും ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്നു. തുടർന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് ഹുബ്ബള്ളിയിലെത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തിരുന്നു. എന്നാൽ മകൾ ആത്മഹത്യ ചെയ്‌തെന്നറിയിച്ച് ഞായ്യറാഴ്ച ഗോവിന്ദരാജു പൊലീസ് സ്‌റ്റേഷനിലെത്തി. പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഭക്ഷണത്തിൽ വിഷം കലർത്തി മകളെ കൊലപ്പെടുത്തിയ വിവരം മാതാപിതാക്കൾ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News