ഇസ്ലാമിക് പണ്ഡിതനല്ല; പാരമ്പര്യത്തിന്റെയും യുക്തിവാദത്തിന്റെയും ഭാഗം; ഫത്‌വയ്ക്ക് എ.ആർ റഹ്മാന്റെ മറുപടി

മുംബൈ: മുംബൈയിലെ മുസ്ലീം സംഘടന പുറപ്പെടുവിച്ച ഫത്‌വയ്ക്കു മറുപടിയുമായി ഗായകൻ എ.ആർ റഹ്മാൻ. താൻ ഇസ്ലാമിക് പണ്ഡിതനല്ലെന്നും പാരമ്പര്യത്തിന്റെയും യുക്തിവാദത്തിന്റെയും ഭാഗമാണെന്നും റഹ്മാൻ പറഞ്ഞു. മജീദ് മജീദിയുടെ ‘മുഹമ്മദ്; മെസഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രം സംവിധാനം ചെയ്തതോ നിർമ്മിച്ചതോ താനല്ല. ചിത്രത്തിന് വേണ്ടി സംഗീതം ചെയ്‌തെന്നേയുള്ളൂ. ഉത്തമ വിശ്വാസത്തോടെയാണ് സിനിമയ്ക്ക് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റാസ അക്കാദമി എന്ന മുസ്ലീം സംഘടനയാണ് റഹ്മാനെതിരെയും സംവിധായകൻ മജീദ് മജീദിക്കെതിരെയും ഫത്‌വ ഇറക്കിയത്. ഇവരുൾപ്പെടെ സിനിമയ്ക്കു വേണ്ടി പ്രവർത്തിച്ച എല്ലാ മുസ്ലീംകളും വീണ്ടും ശഹാദത്ത് കലിമ ചൊല്ലണമെന്നായിരുന്നു ഫത്‌വ. ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News