സോഷ്യൽമീഡിയയിൽ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് ഗോസിപ്പുകളും അശ്ലീല കമന്റുകളും അടിച്ചു വിടുന്നതെന്ന് യുവതാരം അൻസിബ. അതിനോട് പ്രതികരിക്കാനോ ശ്രദ്ധ കൊടുക്കാനോ സമയമില്ലെന്നും അത്തരം കമന്റുകളെ താൻ ഗൗനിക്കാറില്ലെന്നും അൻസിബ പറഞ്ഞു.
ഉമ്മയുടെ നിർബന്ധം കൊണ്ടാണ് സിനിമയിലേക്ക് വന്നത്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ പെൺകുട്ടി എന്ന നിലയ്ക്ക് സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ നാട്ടിൽ വലിയ ഒച്ചപ്പാടായി. പിന്നീട് ഇന്റർനെറ്റിൽ ചില ഫോട്ടോസ് വന്നതിന്റെ പേരിലായി ബഹളം. കുടുംബത്തിൽ നിന്ന് നല്ല പ്രോത്സാഹനവും പിന്തുണയുമാണ് ലഭിക്കുന്നുത്. അതുകൊണ്ടുതന്നെ വിമർശനങ്ങളിലും ഗോസിപ്പുകളിലും താൻ തളരില്ലെന്നും അൻസിബ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here