ഹൃതിക് റോഷന്റെ മുൻ ഭാര്യ സുസന്നൈ ഖാൻ വീണ്ടും വിവാഹിതയാകുന്നു. ഹൃതിക് റോഷന്റെ അടുത്തസുഹൃത്തിനെയാണ് സുസന്നൈ വിവാഹം കഴിക്കുന്നതെന്നാണ് ബോളിവുഡിൽ നിന്നുള്ള പുതിയ വിവരം. ഈ സുഹൃത്ത് കാരണമാണ് ഹൃതികും സുസന്നൈയും വേർപിരിഞ്ഞതെന്നുമാണ് ഗോസിപ്പ് മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ.
2013 ഡിസംബറിൽ വേർപിരിഞ്ഞ ഹൃതിക്കും സുസന്നൈയും 2014 നവംബറിലാണ് നിയമപരമായി വിവാഹമോചനം നേടിയത്. പരസ്പര സമ്മതത്തോടെ നൽകിയ വിവാഹ മോചന ഹർജി ബാന്ദ്രയിലെ കുടുംബ കോടതിയിലാണ് തീർപ്പാക്കിയത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ജീവനാംശത്തെ സംബന്ധിച്ചും മക്കളായ ഹൃഹാൻ, ഹൃദാൻ എന്നിവരെ സംബന്ധിച്ചും തർക്കങ്ങളില്ലെന്ന് ഹൃതിക് കോടതിയ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here