ദില്ലി: വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഇത്തവണ പുരുഷന്‍മാര്‍ക്കെതിരെയാണ് മന്ത്രിയുടെ പ്രസ്താവന. സമൂഹത്തില്‍ നടക്കുന്ന എല്ലാ അക്രമങ്ങളും സൃഷ്ടിക്കുന്നത് പുരുഷന്‍മാരാണെന്നാണ് മനേകാ ഗാന്ധി പറഞ്ഞത്. സമൂഹത്തില്‍ പുരുഷന്‍മാര്‍ കൂടുന്നതിനനുസരിച്ച് അക്രമങ്ങളും കൂടുന്നു. ഇതനുസരിച്ച് ലിംഗാതിക്രമങ്ങള്‍ വളരെയധികം വര്‍ധിച്ചതായും മന്ത്രി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്കിലെ തത്സമയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ #100women ക്യാംപെയിന്റെ ഭാഗമായാണ് തത്സമയ അഭിമുഖം സംഘടിപ്പിച്ചത്.
ലിംഗവിവേചനം ഇല്ലാതാക്കാന്‍ മന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിനായി സ്‌കൂളുകളില്‍ ജെന്‍ഡര്‍ ചാംപ്യന്‍ പദ്ധതി നടപ്പിലാക്കും. പെണ്‍കുട്ടികളെ സഹായിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നതാണ് പദ്ധതി. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ മന്ത്രിയോട് ചോദിക്കപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.
Discussion about this post