പികെയെ വെട്ടാൻ ബാഹുബലി ചൈനയിലേക്ക്; 5,000 തീയേറ്ററുകളിൽ റിലീസ്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രാജമൗലി ചിത്രം ബാഹുബലി ചൈനയിലും റിലീസിനൊരുങ്ങുന്നു. ചൈനയിൽ 5,000 തീയേറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്യുന്നത്. ഇസ്റ്റാർ ഫിലീംസാണ് ചിത്രം ചൈനയിൽ വിതരണം ചെയ്യുന്നത്.

ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമെന്ന് റെക്കോർഡും രാജമൗലി സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ മാത്രമായി 500 കോടി രൂപയാണ് ബാഹുബലി കളക്ഷൻ ലഭിച്ചത്. ആമീർ ഖാൻ ചിത്രം പികെയെ മറികടന്നാണ് ബാഹുബലി ഈ റെക്കോർഡ് സ്വന്തമാക്കിയത്. പികെ നേടിയ 440 കോടിയാണ് ബാഹുബലി മറികടന്നത്.

മുൻപ് പികെയും ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂഇയറും ചൈനയിൽ വൻഹിറ്റായി മാറിയിരുന്നു. 2015 മേയ് 22ന് ചൈനയിൽ റിലീസ് ചെയ്ത പികെ നാലാഴ്ച്ച കൊണ്ട് 121 കോടി രൂപ കളക്ഷൻ നേടിയിരുന്നു. പികെയുടെ ചൈനയിലെ റെക്കോർഡും ബാഹുബലി തകർക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോഴും മിക്ക തീയേറ്ററുകളിലും വൻപ്രേക്ഷക പിന്തുണയുമായി പ്രദർശനം തുടരുകയാണ്. രാജ്യത്ത് 600 തീയറ്ററുകളിലായാണ് ബാഹുബലി പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട സിനിമകളിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് ബാഹുബലി. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങൾ. ബാഹുബലി ദ കൺക്ലൂഷൻ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാംഭാഗം അടുത്ത വർഷം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here