കൊച്ചി: ഒരേയൊരു സംസ്ഥാന പുരസ്‌കാരത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ സുദേവ് നായര്‍ വീണ്ടും മലയാളികളുടെ മനംകവരാനെത്തുന്നു. സുദേവിന് സംസ്ഥാന പുരസ്‌കാരം സമ്മാനിച്ച എം.ബി പത്മകുമാറിന്റെ തന്നെ ചിത്രത്തിലാണ് സുദേവ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. മൈ ലൈഫ് പാര്‍ട്ണര്‍ക്ക് ശേഷം സുദേവിന്റെ മൂന്നാമത്തെ മലയാള ചിത്രമാകും ഇത്. അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ലീഗല്‍ ത്രില്ലര്‍ ചിത്രത്തിലാണ് സുദേവ് വീണ്ടും എത്തുന്നത്. കൊച്ചി, മൂന്നാര്‍, ഊട്ടി എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.
ഗുലാബ് ഗാംഗ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിലെത്തിയ സുദേവ്, മലയാളികള്‍ക്ക് സുപരിചിതനായത് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴായിരുന്നു. പ്രിഥ്വിരാജും മിയയും നായികാനായകന്‍മാരാകുന്ന അനാര്‍ക്കലിയാണ് സുദേവിന്റെ അടുത്ത മലയാളചിത്രം. എം.ബി പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ ആണ് സുദേവ് ആദ്യമായി അഭിനയിച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് സുദേവിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here