‘ആരും എന്നെ കീഴ്‌പ്പെടുത്തേണ്ട’ മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ ടോപ്‌ലെസ് പ്രതിഷേധം

topless-feminist-protestors

പാരിസ്: മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ അർദ്ധനഗ്ന പ്രതിഷേധം. മുസ്ലീം സ്ത്രീകൾക്ക് സമൂഹത്തിലുള്ള പങ്ക് എന്ന വിഷയത്തിൽ സംസാരിക്കുന്നതിനിടെയാണ് യുവതികളുടെ ടോപ്‌ലെസ് പ്രതിഷേധം. ഫെമിൻ എന്ന സംഘടനയുടെ പ്രവർത്തകരാണ് അർധനഗ്നരായി വേദിയിലെത്തി മതപണ്ഡിതരെ തള്ളിമാറ്റിയ ശേഷം മൈക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചത്. പാരീസിലെ പോൺടോയിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിനിടയാണ് സംഭവം.

രണ്ടു മതപണ്ഡിതർ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് വേദിയിലെത്തിയ യുവതികൾ മൈക്ക് പിടിച്ചെടുത്ത ശേഷം അറബിയിലും ഫ്രഞ്ചിലും മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. ‘ആരും ഞങ്ങളെ കീഴ്‌പ്പെടുത്തേണ്ട’ ‘ഞാനാണ് എന്റെ പ്രവാചകൻ’ എന്ന് മാറിൽ എഴുതിയാണ് ഇവർ പ്രതിഷേധം നടത്തിയത്. ക്ലാസെടുക്കാനെത്തിയ രണ്ട് മതപണ്ഡിതന്മാരും മുഖംതിരിച്ച് മാറിനിൽക്കുകയും ചെയ്തു.

ഉടൻ പരിപാടിയുടെ സംഘടാകർ വേദിയിലെത്തുകയും യുവതികളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പൊലീസിന് കൈമാറുകയുമായിരുന്നു. ഭർത്താവിന് ഭാര്യമാരെ അടിക്കാമോ, ഇല്ലയോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ക്ലാസെന്നും അതിനെതിരെയാണ് തങ്ങൾ പ്രതിഷേധം നടത്തിയതെന്നും ഫെമിനിസ്റ്റ് സംഘാടന വക്താവ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News