ദില്ലി: ഇന്ത്യന്‍ ബോക്‌സിംഗ് അസോസിയേഷനായ ബോക്‌സിംഗ് ഇന്ത്യയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷനായ അമച്വര്‍ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ബോക്‌സിംഗ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കുന്നതായി ഐബ ചെയര്‍മാന്‍ കിഷന്‍ നസ്രി ഇ-മെയിലിലൂടെയാണ് സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. ഒക്ടോബര്‍ മൂന്നിന് ബോക്‌സിംഗ് ഇന്ത്യ നടത്താനിരുന്ന വാര്‍ഷിക ജനറല്‍ ബോഡിക്കും അംഗീകാരം നഷ്ടമാകും. ഇതോടെ വാര്‍ഷിക ജനറല്‍ ബോഡിക്കും ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്കും അംഗീകാരം നഷ്ടമാകും. ബോക്‌സിംഗ് ഇന്ത്യയുടെ ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിയെയും ഐബ രൂപം നല്‍കി.
ബോക്‌സിംഗ് ഇന്ത്യ തലവന്‍ മെറിന്‍ പോളിനും കൂട്ടര്‍ക്കും വാര്‍ഷിക ജനറല്‍ ബോഡി നടത്താന്‍ അധികാരമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഐബ ലീഗല്‍ സെല്‍ കിഷന്‍ നസ്രിയെ ചുമതലപ്പെടുത്തി. ഇനി, ബോക്‌സിംഗ് ഇന്ത്യയുടെ മീറ്റിംഗുകളും മറ്റും തീരുമാനിക്കുന്നത് അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കുമെന്ന് നസ്രി ഇ-മെയിലില്‍ വ്യക്തമാക്കി. എല്ലാ ഓഹരിയുടമകളുടെയും യോഗം വിളിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മീറ്റിംഗില്‍ ഭാവിനടപടികള്‍ തീരുമാനിക്കാനാണ് നിര്‍ദേശം. പുതിയ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതടക്കം ഇതില്‍ തീരുമാനിക്കും.
ബോക്‌സിംഗ് ഇന്ത്യയുടെ അംഗീകാരം നഷ്ടമായെങ്കിലും ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. അടുത്തിടെ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ഐബയുടെ കീഴിലാണ് മത്സരിച്ചതെന്ന് നസ്രിയുടെ ഇ-മെയിലില്‍ പറയുന്നു. അതിനാല്‍, ദോഹയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാം.
Get real time update about this post categories directly on your device, subscribe now.
Discussion about this post