ഹാമിദ് അൻസാരി മുസ്ലിം വർഗ്ഗീയവാദിയെന്ന് ആർഎസ്എസ്; അൻസാരി സംസാരിക്കുന്നത് മുസ്ലിമിന് വേണ്ടി മാത്രം

ദില്ലി: ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കെതിരെ രുക്ഷ വിമർശനവുമായി ആർഎസ്എസ് പ്രസിദ്ധീകരണം. അൻസാരി മുസ്ലീം വർഗ്ഗീയവാദിയെ പോലെയാണ് സംസാരിക്കുന്നതെന്നാണ് ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിൽ കുറ്റപ്പെടുത്തുന്നത്. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ലെന്നും ലേഖനത്തിൽ പറയുന്നു. രാജ്യത്തെ മുസ്ലീം സമുദായം നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് അൻസാരി നടത്തിയ പ്രസംഗത്തിന് എതിരെയാണ് ലേഖനം.

അഖിലേന്ത്യ മുസ്ലീം മജ്‌ലിസ് ഇ മുഷാവറത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ വേളയിൽ ഹാമിദ് അൻസാരി നടത്തിയ പ്രസംഗമാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്. രാജ്യത്തെ മുസ്ലീം സമുദായം വിവേചനം നേരിടുന്നുവെന്നും മുസ്ലീം വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപടികൾ വേണമെന്നുമായിരുന്നു അൻസാരി നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം. രാജ്യത്ത മുസ്ലീം സമുദായം നിരവധി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് കാണാതെയാണ് ഹാമിദ് അൻസാരി സംസാരിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു.

വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തിൽ പറയുന്നു. മുസ്ലീം സംഘടനകളുടെ അവകാശ പത്രികയാണ് ഉപരാഷ്ട്രപതി പ്രസംഗത്തിലൂടെ അവതരിപ്പിച്ചതെന്നും ഹാമിദ് അൻസാരി നടത്തിയ പ്രസംഗത്തിനെതിരെ നേരത്തെയും സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here