തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ചാക്ക ബൈപാസിലാണ് യുവാവിനെ ഗുണ്ടകള്‍ ആക്രമിച്ചത്. കല്ലയം സ്വദേശി അശോക് കുമാറിന് നേരെയാണ് ആക്രമണം. ബൈക്കിലെത്തിയ സംഘം അശോക് കുമാറിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു. KL-01-Q-7873 നമ്പര്‍ ബൈക്കിലാണ് ഗുണ്ടകള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post